Site icon Fanport

ഒഗ്ബെചെ ആദ്യ ഇലവനിൽ എത്തി, സഹൽ ഇല്ല, മാറ്റങ്ങളോടെ കേരള ബ്ലാസ്റ്റേഴ്സ്

ഐ എസ് എല്ലിലെ അഞ്ചാം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. ഇന്ന് എവേ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. ക്യാപ്റ്റൻ ഒഗ്ബെചെ ആദ്യ ഇലവനിൽ മടങ്ങിയെത്തിയിട്ടുണ്ട്. പക്ഷെ സഹൽ ഒരിക്കൽ കൂടെ ആദ്യ ഇലവനിൽ നിന്ന് പുറത്തായി.

സെന്റർ ബാക്കിൽ ഇന്ന് രാജുവും മലയാളി താരം ഹക്കുവുമാണ് ഇറങ്ങുന്നത്. പുതിയ സൈനിംഗ് ആയ ഡ്രൊബരോവ് ബെഞ്ചിൽ ഉണ്ട്. മലയാളി താരങ്ങൾ ആയ രാഹുൽ കെപി, പ്രശാന്ത്, രെഹ്നേഷ് എന്നിവരും ആദ്യ ഇലവനിൽ എത്തി.

കേരള ബ്ലാസ്റ്റേഴ്സ്; രെഹ്നേഷ്, ജെസ്സെൽ, ഹകു,രാജു, റാകിപ്, പ്രശാന്ത്, സിഡോഞ്ച, ജീക്സൺ, ഒഗ്ബെചെ, രാഹുൽ, മെസ്സി

Exit mobile version