ബെംഗളൂരു എഫ് സിയുടെ എവേ ജേഴ്സി പ്രകാശനം ചെയ്തു

ബെംഗളൂരു എഫ് സി 2017-18 സീസണിലേക്കുള്ള തങ്ങളുടെ എവേ ജേഴ്സി പ്രകാശനം ചെയ്തു‌. ഇന്ന് ട്വിറ്ററിലൂടെ ആയിരുന്നു ബെംഗളൂരു തങ്ങളുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തത്. വെള്ളയും ചുവപ്പും നിറത്തിലാണ് ജേഴ്സി. ഹോം ജേഴ്സിയിലേതു പോലെ ലൈനുകൾ എവേ ജേഴ്സിയിൽ ഇല്ല.

പ്യൂമ തന്നെയാണ് ബെംഗളൂരു എവേ ജേഴ്സിയും ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച മുംബൈ സിറ്റിക്കെതിരാണ് ബെംഗളൂരുവിന്റെ ആദ്യ ഐ എസ് എൽ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial