ഗോവക്കെതിരെയും ബെർബെറ്റോവ് മിഡ്‌ഫീൽഡിൽ കളിക്കുമെന്ന് സൂചന നൽകി റെനെ മുളൻസ്റ്റീൻ

- Advertisement -

മുംബൈ സിറ്റിക്കെതിരെ മിഡ്‌ഫീൽഡിൽ കളി നിയന്ത്രിച്ച ബെർബെറ്റോവ്  ഗോവക്കെതിരെയും മിഡ്‌ഫീൽഡിൽ തന്നെ കളിക്കുമെന്ന് സൂചന നൽകി റെനെ. ഗോവയുമായുള്ള ആദ്യ എവേ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് റെനെ ബെർബെറ്റോവിന്റെ സ്ഥാനത്തെ പറ്റി റെനെ പ്രതികരിച്ചത്.

“ബെർബെറ്റോവ് ബ്ലാസ്റ്റേഴ്സിലെ മികച്ച കളിക്കാരനാണ്, അത് കൊണ്ട് തന്നെ കൂടുതൽ സമയം പന്ത് ബെർബെറ്റോവിന്റെ കയ്യിൽ ലഭിക്കണം. അത് കൊണ്ടാണ് ബെർബെറ്റോവിന്റെ സ്ഥാനം മിഡ്‌ഫീൽഡിലേക്ക് മാറ്റിയത്.  ടീമിൽ ഇനിയും മാറ്റങ്ങൾ വരുത്താനും സാധ്യത ഉണ്ട്” റെനെ പറഞ്ഞു.

വെസ് ബ്രൗണിന്റെ പരിക്കിനെ പറ്റി ചോദിച്ചപ്പോൾ താരം പരിക്കിൽ നിന്ന് മോചിതനായി കൊണ്ടിരിക്കുകയാണെന്നും  അദ്ദേഹത്തിന്റെ പുരോഗതിയിൽ വളരെ സന്തോഷവാനാണെന്നും റെനെ പറഞ്ഞു. ബ്രൗൺ ടീമിനൊപ്പം ഗോവയിൽ എത്തിയിട്ടുണ്ട് പക്ഷെ വളരെ സൂക്ഷിച്ചു മാത്രമേ താരത്തെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തു എന്നും റെനെ കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ എവേ മത്സരത്തിൽ എഫ്.സി ഗോവയെ നേരിടും. ഈ സീസണിലെ ആദ്യ ജയം തേടിയാവും ബ്ലാസ്റ്റേഴ്‌സ് ഗോവയെ നേരിടാനിറങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement