ബെർബറ്റോവ് തിങ്കളാഴ്ച കേരളത്തിൽ എത്തും

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ സൈനിംഗ് ആയ ഡിമിറ്റാർ ബെർബറ്റോവ് തിങ്കളാഴ്ച ഇന്ത്യയിലേക്ക് തിരിക്കും. സ്പെയിനിലെ പ്രീസീസൺ കഴിഞ്ഞ് സ്വന്തം കുടുംബത്തെ കാണാൻ ബൾഗേറിയയിലേക്ക് തിരിച്ചിരുന്നു താരം.

വരുന്ന തിങ്കളാഴ്ച ഇന്ത്യയിലേക്ക് വിമാനം കയറുന്ന ബെർബറ്റോവ് ചൊവ്വാഴ്ച പുലർച്ചയോടെ കേരളത്തിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മറ്റു വിദേശ താരങ്ങളും കുറച്ചു ദിവസങ്ങൾക്കകം കൊച്ചിയിലേക്ക് എത്തും. കഴിഞ്ഞ ദിവസം ഇയാൻ ഹ്യൂം കൊച്ചിയിൽ എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമികച്ച ഫോം തുടരാൻ ലിവർപൂൾ ഇന്ന് വെസ്റ്റ് ഹാമിനെതിരെ
Next articleജമ്മു കാശ്മീര്‍ 79നു ഓള്‍ഔട്ട്, 158 റണ്‍സ് ജയം നേടി കേരളം