ബെംഗളുരുവിനെതിരെ ബെർബറ്റോവ് തിരിച്ചെത്തിയേക്കും

- Advertisement -

ഗോവക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ പുറത്ത് പോയ ബെർബറ്റോവ് ബെംഗളുരുവിനെതിരെയുള്ള മത്സരത്തിൽ കളിച്ചേക്കും. ബെർബറ്റോവിനു കാഫ് ഇഞ്ചുറി ആണെന്ന് കോച്ച് റെനെ മുളൻസ്റ്റീൻ പറഞ്ഞിരുന്നു. ഡിഗ്രി 2 വിൽ പെട്ട ഇഞ്ചുറി ആയതുകൊണ്ട് തന്നെ താരത്തിന് പെട്ടന്ന് തന്നെ കളിക്കളത്തിൽ തിരിച്ചെത്താനാവുമെന്ന് റെനെ പ്രത്യാശ പ്രകടിപ്പിച്ചു.

റെനെ ബെർബറ്റോവിന്റെ പരിക്കിൽ സന്തോഷവനില്ലെങ്കിലും പരിക്ക് ആദ്യം വിചാരിച്ചതിലും ചെറുതാണെന്ന് റെനെ കൂട്ടിച്ചേർത്തു. താരത്തോട് ഡോക്ടർമാർ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സോഷ്യൽ മീഡിയയിൽ താരം 20 ദിവസത്തിനുള്ളിൽ തിരിച്ച് വരുമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ താരം ഡിസംബർ 31ന് നടക്കുന്ന മത്സരത്തിൽ കളിക്കും.

ഡിസംബർ 31നാണ് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും തമ്മിലുള്ള മത്സരം. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരം ഇരു ടീമുകളും തമ്മിലുള്ള ആദ്യ പോരാട്ടമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement