ബെർബറ്റോവും എത്തി, കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പ് ഉണർന്നു

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പെയിനിലെ ക്യാമ്പിലേക്ക് ഈ വർഷത്തെ കേരളത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള താരം ബെർബറ്റോവും എത്തി. ബെർബ കൂടി എത്തിയതോടെ ക്യാമ്പ് സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് ഫോർവേഡ്  ഇയാൻ ഹ്യുമും കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേർന്നിരുന്നു.

നാലു ദിവസം മുമ്പാണ് സ്പെയിനിലേക്ക് ബ്ലാസ്റ്റേഴ്സ് യാത്ര തിരിച്ചത്. മുഖ്യ പരിശീലകൻ റെനി മുളൻസ്റ്റീനും ഇന്ന് ടീമിനൊപ്പം ചേർന്നു. വിദേശ താരങ്ങളിൽ വെസ് ബ്രൗൺ ഒഴികെ ബാക്കി എല്ലാവരും ടീമുനൊപ്പം ചേർന്നു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങളുടെ ഫിക്സ്ചറും രണ്ടു ദിവസത്തിനകം ബ്ലാസ്റ്റേഴ്സ് പുറത്തുവിടും.

ബ്ലാസ്റ്റേഴ്സ് സ്പെയിനിൽ നാലോളം സൗഹൃദ മത്സരങ്ങൾ കളിക്കാനാണ് സാധ്യത. മാർബെലോ ബീച്ചിനു സമീപത്താണ് ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പരിശീലന ക്യാമ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറെഫറിക്ക് ആകെ തെറ്റി, ഫ്രഞ്ച് ലീഗിൽ മഞ്ഞയും ചുവപ്പും 2 സെക്കന്റിനകം
Next articleആശാനും ശിഷ്യന്മാരും ഇപ്പോ മഞ്ഞ ജേഴ്സിയും! ജംഷദ്പൂർ അല്ല ഇത് മിനി ബ്ലാസ്റ്റേഴ്സ്