ബെർബെറ്റോവിന് പരിക്ക്, ബ്ലാസ്റ്റേഴ്സിന് തിരിച്ചടി

Photo: Goal.com
- Advertisement -

ഗോവക്കെതിരെയുള്ള മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം ബെർബെറ്റോവിന് പരിക്ക്. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ താരം പരിക്കേറ്റ് പുറത്ത് പോവുകയായിരുന്നു. ഹാംസ്ട്രിങ് ഇഞ്ചുറി ആണ് താരത്തിന് ഏറ്റത് എന്നതാണ് പ്രാഥമിക നിഗമനം. അങ്ങനെയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാവും.

താരത്തിന് പകരമായി മിലൻ സിങ്ങാണ് മത്സരത്തിൽ ഇറങ്ങിയത്. കേരളത്തിന്റെ അടുത്ത മത്സരം ഡിസംബർ 15ന്  കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement