
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ കൊല്ലത്തെ ആദ്യ ഐ.എസ്.എൽ മത്സരത്തിനുള്ള ടീമായി. എല്ലാവരുടെയും പ്രതീക്ഷ പോലെ തന്നെ സി.കെ വിനീത്, ബെർബറ്റോവ്, ഇയാൻ ഹ്യൂം ത്രയം കേരളത്തിന്റെ ആക്രമണ ചുമതല വഹിക്കും. നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ പരിക്ക് മൂലം വെസ് ബ്രൗൺ ടീമിൽ ഇടം നേടിയിട്ടില്ല.
ഗോൾ പോസ്റ്റിൽ റചുബ്ക ബ്ലാസ്റ്റേഴ്സിന്റെ വല കാക്കും. ബ്രൗണിന്റെ അഭാവത്തിൽ ക്യാപ്റ്റൻ സന്തോഷ് ജിങ്കന് കൂട്ടായി ലാകിച് പെസിച് കളിക്കും. മധ്യ നിരയിൽ പെകുസണൊപ്പം മിലൻ സിങ്ങും അറാട്ടയും ബ്ലാസ്റ്റേഴ്സിന്റെ കളി മെനയും . മുന്നേറ്റത്തിൽ ഐ.എസ്.എല്ലിലെ ഏതൊരു ടീമിനെയും തകർക്കാൻ കെൽപ്പുള്ള സി.കെ വിനീത്, ബെർബറ്റോവ്, ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്സ് ആരധകരുടെ പ്രതീക്ഷകൾക്ക് ചിറക് നൽകും.
ബ്ലാസ്റ്റേഴ്സ് ടീം:
റചുബ്ക, റിനോ, ലാകിച് പെസിച്, ജിങ്കൻ, ലാൽറുവത്താര, പെകൂസൺ, അറാട്ട, മിലൻ, ഹ്യൂം, ബെർബ, സി കെ
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial