ബ്ലാസ്റ്റേഴ്സിൽ സന്തോഷവാനാണെന്ന് ബെർബെറ്റോവ്

- Advertisement -

ബ്ലാസ്റ്റേഴ്സിൽ താൻ സന്തോഷവാൻ ആണെന്ന് ബൾഗേറിയൻ സൂപ്പർ താരം ബെർബെറ്റോവ്. കൊച്ചിയിൽ പത്ര സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നതിനെ പറ്റി ബെർബെറ്റോവ് മനസ്സ് തുറന്നത്. തനിക്ക് ചുറ്റുമുള്ളവരെല്ലാം വളരെ വിനയപൂർവമാണ് തന്നോട് പെരുമാറുന്നതെന്നും ബെർബെറ്റോവ് പറഞ്ഞു. ക്രിസ്ത്മസ് സമയത്ത് തന്റെ കുടുംബത്തെ കാണാൻ താൻ ബൾഗേറിയയിലേക്ക് പോയേക്കുമെന്നും താരം സൂചിപ്പിച്ചു.

ഗോവക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ താരത്തിന്റെ കളത്തിലേക്കുള്ള തിരിച്ചുവരവിനെ പറ്റി ചോദിച്ചപ്പോൾ തന്റെ ഡോക്ടറോട് ചോദിക്കാനാണ് ബെർബെറ്റോവ് പറഞ്ഞത്. എത്രയും വേഗം ഫുട്ബോളിലേക്ക് തിരിച്ചു വരാനാണ് ആഗ്രഹം. പക്ഷെ പെട്ടന്ന് കളിയിലേക്ക് തിരിച്ചു വരുന്നത് കൂടുതൽ പരിക്കേൽക്കാൻ ഇടയാകും എന്നത്കൊണ്ട് തന്നെ പരിക്ക് പൂർണമായി മാറാൻ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. പുതുവത്സര തലേന്ന് ബെംഗളൂരിവിനതിരെയുള്ള മത്സരത്തിന് പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് ടീമിൽ മിഡ്‌ഫീൽഡിൽ കളിക്കുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് പ്രായത്തിന് അനുസരിച്ച് കളിയുടെ ശൈലിയിലും മാറ്റം വരുത്താൻ താൻ തയ്യാറാണെന്നും അത് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല എന്നും ബെർബെറ്റോവ് പറഞ്ഞു. വെസ് ബ്രൗണിന് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നും ബെർബെറ്റോവ് കൂട്ടിച്ചേർത്തു.

അടുത്ത വെള്ളിയാഴ്ച്ച ചെന്നൈയിന് എതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ചെന്നൈയിൽ വെച്ചുള്ള മത്സരത്തിൽ ബെർബെറ്റോവ് കളിക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement