കേരളത്തിൽ കളിക്കാൻ മാത്രമല്ല കളി പഠിപ്പിക്കാനും ബെർബ ഉണ്ടാകും

കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന സൂപ്പർ താരം ഡിമിചാർ ബെർബറ്റോവ് കേരള ബ്ലാസ്റ്റേഴ്സിൽ റെനെയുടെ കീഴിൽ കോച്ച് റോളും കൂടി ഏറ്റെടുത്തേക്കുമെന്ന് സൂചന. കളി നിർത്തുന്നതോടെ കോച്ചിംഗിലേക്ക് കടക്കണമെന്ന ആഗ്രഹത്തിൽ ഇരിക്കുന്ന ബെർബറ്റോവ് അതിന്റെ ആദ്യ ചുവട് കേരള ബ്ലാസ്റ്റേഴ്സിൽ ആകും എടുക്കുക എന്നാണ് സൂചന. റെനെ മുളൻസ്റ്റീൻ തന്നെ ഇതുസംബന്ധിച്ച് സൂചന നൽകിയിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്സ് താരത്തെ സമീപിക്കുന്നതിന് മുമ്പ് ബെർബ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വാറ്റ്ഫോർഡിൽ കളിക്കാരനും കോച്ചും എന്ന റോളിലേക്ക് സൈൻ ചെയ്യാൻ ഇരുന്നതായിരുന്നു. അപ്പോഴാണ് റെനെ സമീപിക്കുന്നതും കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ള ആഗ്രഹം താരം പ്രകടിപ്പിക്കുന്നതും. വിരമിച്ചതിനു ശേഷവും റെനെയുടെ കൂടെ കോച്ചിംഗ് കരിയർ തുടരാനാണ് ബെർബ ആഗ്രഹിക്കുന്നത്.

7.5കോടിയോളം രൂപയ്ക്ക് കേരളത്തിന്റെ എക്കാലത്തേഴും വലിയ സൈനിങ്ങായി ബെർബ എത്തുന്നത്. താരം കളിക്കുന്നതോടൊപ്പം ടീം കോച്ച് എന്ന റോളും റെനെയുടെ കീഴിൽ സ്വീകരിക്കാനാണ് സാധ്യത. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സ് രണ്ടു വർഷങ്ങൾക്കു മുന്നേ അസിസ്റ്റന്റ് കോച്ചും കളിക്കാരനുമായി ഒരു സീസൺ യുണൈറ്റഡിൽ കളിച്ചിരുന്നു. അതു ബ്ലാസ്റ്റേഴ്സിൽ ബെർബയും പിന്തുടരുമെന്നാണ് വാർത്തകൾ വരുന്നത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരം ഇഷ്ഫാഖ് അഹമ്മദും കളിക്കാരനായിരിക്കെ തന്നെ കോച്ചിംഗ് റോളും ഏറ്റെടുത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയൂത്ത്‌ ഐ-ലീഗ്‌ സ്വപ്നവുമായി വയനാട്‌ എഫ്‌ സി
Next articleഓസ്ട്രേലിയയ്ക്ക് വിജയം 156 റണ്‍സ് അകലെ