തള്ളിപ്പറയാൻ വരട്ടെ; ബെർബറ്റോവ് അലസനാണ്, മാന്ത്രികനും

ഐഎസ്എൽ നാലാം പതിപ്പിലെ ഏറ്റവും ഗ്ലാമർ താരം ഏതെന്നതിന് ഒരു ഉത്തരമേയുള്ളൂ, ഫസ്റ്റ് ടച്ച് ജീനിയസ്, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം, ബള്ഗേറിയയുടെ ഡിമിറ്റാർ ബെർബറ്റോവ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ കുപ്പായത്തിൽ ബെർബ നടത്താൻ പോവുന്ന മാജിക്കിൽ ആണ് എല്ലാവരും ഉറ്റു നോക്കുന്നത്.

നാലാം സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്തയെ നേരിട്ടപ്പോൾ ബെർബയുടെ കളി കണ്ടു എല്ലാവരും സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു, ബെർബയുടെ നല്ല കാലം കഴിഞ്ഞുവോ. ഇല്ല, എന്നതാണ് അതിനുത്തരം.

കളിക്കളത്തിലെ അലസനായ മാന്ത്രികനാണ് ബെർബറ്റോവ്. അധികമൊന്നും പ്രായത്നിക്കാൻ തയ്യാറാവാതെ കളിക്കളത്തിൽ ഒഴുകി നടക്കുന്നതാണ് ബെർബയുടെ ശൈലി, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിംഗ്‌ കന്റോണ കഴിഞ്ഞാൽ ഏറ്റവും അനായാസമായി ഫുട്ബാൾ കളിക്കുന്നതാര് എന്നതിന് ബെർബ എന്ന ഉത്തരം മാത്രമേയുള്ളൂ. തന്റെ കാലിൽ ഒളിപ്പിച്ച മാന്ത്രികത കൊണ്ടു തന്റെ അലസതയെ മറച്ചു പിടിക്കുന്നവൻ ആണ് ബെർബറ്റോവ്.

“If someone has great qualities, they don’t need effort” ബെർബയുടെ വാക്കുകൾ ആണിത്, അത് തന്നെയാണ് ബെർബയുടെ ശൈലിയും. സാക്ഷാൽ അലക്‌സ് ഫെർഗൂസൻ പറഞ്ഞിട്ടു വരെ തന്റെ ശൈലി മാറ്റാൻ തയ്യാറാവാതെ തന്റെ കഴിവിൽ വിശ്വസിച്ചവൻ ആണ് ബെർബറ്റോവ്.

കൊച്ചിയിലെ ആദ്യ കളി കണ്ടു ബെർബയെ എഴുതി തള്ളാൻ വരട്ടെ, അർദ്ദാവസരങ്ങൾ പോലും ഗോളാക്കി മാറ്റുന്ന ബെർബയെ നമുക്ക് മഞ്ഞ കുപ്പായത്തിൽ കാണാൻ കഴിയും. വെസ്റ്റ് ഹാമിനെതിരെ റൊണാള്ഡോക്കായി ഒരുക്കിയ മാജിക് അസിസ്റ്റു പോലെ ഒന്നു കൊച്ചിക്കായും ബെർബ മാറ്റി വെച്ചിട്ടുണ്ടാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോകുലത്തെ സുശാന്ത് മാത്യു നയിക്കും, ഇർഷാദ് വൈസ് ക്യാപ്റ്റൻ
Next articleരണ്ട് ഗോൾ പിറകിൽ നിന്ന ശേഷം ബ്രസീലിനെതിരെ അത്ഭുതം കാണിച്ച് അർജന്റീന കുട്ടികൾ