ബെർബ മാർക്വീ സൈനിങ്ങ്, സ്വന്തമാക്കാൻ ചിലവാക്കിയത് ഏഴു കോടിക്ക് മുകളിൽ

- Advertisement -

 

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരമായ ഡിമിചാർ ബെർബച്ചോവിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ചിലവഴിച്ചത് ഏഴു കോടിയിലേറ രൂപ. 1.1 മില്യൺ യു എസ് ഡോളർ അഥവാ ഏഴു കോടി രൂപയ്ക്കു മേലെയാണ് ബെർബച്ചോവിനെ സ്വന്തമാക്കാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ചിലവഴിച്ചിരിക്കുന്നത് എന്നാണ് അനൗദ്യോഗിക റിപ്പോർട്ട്.

വിദേശ താരങ്ങൾക്കായി 12 കോടിയിലധികം ചിലവഴിക്കരുത് എന്നാണ് ഐ എസ് എൽ നിയമം. എന്നാൽ മാർക്വീ സൈനിങ്ങ് ഈ 12 കോടിയിൽ വരില്ല. മാർക്വീ സൈനിങ്ങിനു വേണ്ടി എത്ര തുകയും മാനേജ്മെന്റിന് ചിലവാക്കാം. ഇത്തവണ മുതൽ ഐ എസ് എല്ലിൽ മാർക്വീ സൈനിങ്ങ് നിരബന്ധമല്ലാതാക്കിയിരുന്നു. എല്ലാ ടീമുകളും ബഡ്ജറ്റിനകത്തു വരുന്ന വിദേശ താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇത്രയും തുക ഒരു താരത്തിനായി ചിലവഴിക്കുന്നത്.

മാഞ്ചസ്റ്റർ മുൻ താരമായ വെസ് ബ്രൗണിനും കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയും കേരള ബ്ലാസ്റ്റേഴ് വലിയ തുക തന്നെ ചിലവഴിച്ചിട്ടുണ്ട്. ബെർബ കൂടി എത്തുന്നതൊടെ അഞ്ചാകുന്ന വിദേശി ലിസ്റ്റിൽ ചുരുങ്ങിയത് രണ്ട് സൈനിങ്ങ് കൂടെ ബ്ലാസ്റ്റേഴ്സ് നടത്തണം. പരമാവധി എട്ടു വിദേശ താരങ്ങളെയാണ് ഒരു ടീമിന് സൈൻ ചെയ്യാൻ സാധിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement