ബൾഗേറിയൻ ബെർബ മാജിക്ക് ഇനി മഞ്ഞ ജേഴ്സിയിൽ

- Advertisement -

ബൾഗേറിയ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഇനി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ. ഫുട്ബോൾ ലോകത്തെ അലസനായ മജീഷ്യൻ എന്നറിയപ്പെടുന്ന ബെർബറ്റോവുമായി കേരള ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തിയതായാണ് ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നത്. അടുത്ത ദിവസം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി ബെർബ സൈനിംഗ് പ്രഖ്യാപിക്കും.

മാഞ്ചസ്റ്റർ സ്ട്രൈക്കറായിരുന്ന ബെർബച്ചോവ് മാഞ്ചസ്റ്ററിനു വേണ്ടി നൂറിലധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 2010-11 സീസണിലായിരുന്നു ബെർബച്ചോവ് തന്റെ ഏറ്റവും മികവിലേക്ക് ഉയർന്നത്. മാഞ്ചസ്റ്റർ റെക്കോർഡ് പ്രീമിയർ ലീഗ് നേട്ടത്തിലേക്ക് എത്തിയ ആ വർഷത്തിൽ 21 ഗോളുകളുമായി ബെർബച്ചോവായിരുന്നു താരം. ആ സീസണിൽ പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടും ബെർബ സ്വന്തമാക്കിയിരുന്നു.

അവിശ്വസിനീയമെന്നു തോന്നുന്ന വിധത്തിലുള്ള ഫസ്റ്റ് ടച്ച് ഉള്ള ബെർബ അദ്ദേഹം പന്തു കൊണ്ട് കാണിക്കുന്ന മാജിക്കുകൾക്കാണ് അറിയപ്പെടുന്നത്. ടോട്ടൻ ഹാം, മൊണാക്കോ ടീമുകൾക്കും താരം കളിച്ചിട്ടുണ്ട്. റെനെ മുളൻസ്റ്റീനൊപ്പം ഫുൾഹാമിലും ബെർബ കളിച്ചിട്ടുണ്ട്. ആ ബന്ധമാണ് ബെർബയെ ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ എത്തിച്ചിരിക്കുന്നത്. ബെർബച്ചോവിന്റെ ടോട്ടൻഹാം കാലഘട്ടത്തിലെ സ്ട്രൈക്കിംഗ് പാട്ണർ റോബീ കീൻ നേരത്തെ എ ടി കെ കൊൽക്കത്തയിലും എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement