ബെർബറ്റോവ് ഇനി മഞ്ഞക്കടലിലെ മജീഷ്യൻ

- Advertisement -

ദിമിച്ചാർ ബെർബച്ചോവിനെ സൈനിങ്ങ് അവസാനം ഔദ്യോഗികമായിരിക്കുന്നു. ബൾഗേറിയൻ മാധ്യമമായ 24hours ആണ് ബെർബ കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തിയത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബെർബറ്റോവിന്റെ ഏജന്റ് എമിൽ ഡാഞ്ചേവ് 24hoursന് നൽകിയ ഇന്റർവ്യൂവിൽ ബെർബയുടെ  സൈനിംഗ് നടന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കുക ആയിരുന്നു. താരം അടുത്ത മാസം സ്പെയിനിൽ പ്രീ സീസണായി പോകുന്ന കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സ്പെയിനിൽ വെച്ച് ചേരുമെന്നും ബെർബയുടെ ഏജന്റ് വ്യക്തമാക്കി.

ഏഴു കോടിയിലധികം രൂപയ്ക്കാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ബൾഗേറിയൻ ക്യാപ്റ്റനുമായിരുന്ന സ്റ്റാർ സ്ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഏഴു കോടിയിലേറെ തുക ചിലവാക്കിയതു കൊണ്ടുതന്നെ മാർക്വീ താരമായാകും ബെർബറ്റോവ് ബ്ലാസ്റ്റേഴ്സിൽ എത്തുക. വിദേശ താരങ്ങൾക്ക് അനുവധിച്ച 12 കോടി ബഡ്ജറ്റിനു പുറത്തായിരിക്കും ബെർബറ്റോവ് സൈനിങ്ങ് വരിക. കഴിഞ്ഞ ദിവസം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെസ് ബ്രൗണും കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നു. ബെർബയുടെ  സൈനിങ്ങോടെ കേരള ബ്ലാസ്റ്റേഴ്സിൽ ആറ് വിദേശ താരങ്ങളായി.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് പ്രീമിയർ ലീഗ് കിരീടനേട്ടങ്ങളിൽ പ്രധാന പങ്കു വഹിച്ച താരമാണ് ബെർബറ്റോവ്. 2010-11 സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ്പ് സ്കോററുമായിരുന്നു ബെർബ. അവസാന വർഷം ഗ്രീക്ക് ലീഗിലാണ് ബെർബറ്റോവ് കളിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിലും ഫുൾഹാമിലും വെച്ച് റെനെ മുളൻസ്റ്റീനൊപ്പം പ്രവർത്തിച്ച ബന്ധമാണ് ബെർബയെ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിച്ചിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിങ്ങായ ബെർബറ്റോവ് മാഞ്ചസ്റ്ററിന്റെ ചുവപ്പ് ജേഴ്സിയിൽ കാണിച്ച അത്ഭുതങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിലും കാണിക്കും എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement