
ഐ എസ് എല്ലിലേക്കുള്ള തന്റെ വരവിന്റെ കാരണങ്ങളും വഴിയും വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഡിമിറ്റാർ ബെർബറ്റോവ്. ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചപ്പോൾ ഇന്ത്യയിൽ മുമ്പ് കളിച്ചിട്ടുള്ള സുഹൃത്തുക്കളായ ഉറുഗ്വേ ഇതിഹാസം ഫോർലാനെയും ഫ്രഞ്ച് സ്ട്രൈക്കർ ട്രെസഗെയെയും വിളിച്ചു എന്ന് ബെർബറ്റോവ് പറയുന്നു.
“ഇരുവരും ഇന്ത്യയിലേക്ക് പോകാനാണ് പറഞ്ഞത്. രണ്ടു പേർക്കും ഇന്ത്യയിൽ മികച്ച സൗകര്യങ്ങളും മികച്ച സ്വീകരണവുമാണ് കിട്ടിയത് എന്നും പറഞ്ഞു”
കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ള പ്രധാനകാരണം കോച്ച് റെനെ മുളൻസ്റ്റീൻ ആണെന്നും ബെർബ പറഞ്ഞു.
“തന്നെ ഈ പ്രായത്തിൽ എങ്ങനെ കളിപ്പിക്കണമെന്ന് നന്നായി റെനെയ്ക്ക് അറിയും എന്ന വിശ്വാസമാണ് റെനെയുടെ കൂടെ വരാൻ തീരുമാനിച്ചത്”
ബെർബ പറഞ്ഞു.
വെസ് ബ്രൗണിന്റെ സാന്നിദ്ധ്യവും ബെർബറ്റോവിന്റെ തീരുമാനത്തിന് പിറകിലുണ്ട്.
ഒരു ബൾഗേറിയ മാധ്യമത്തിനു നൽകിയ ഇന്റർവ്യൂവിലാണ് ബെർബറ്റോവ് തന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവിനെ കുറിച്ച് മനസ്സു തുറന്നത്. ഓൾഡ് ട്രാഫോഡിൽ കളിക്കുന്നതിന് സമാനമായ അന്തരീക്ഷമാണ് താൻ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ പ്രതീക്ഷിക്കുന്നത് എന്ന് പറഞ്ഞ ബെർബ 60000തിൽ അധികം കാണികൾ ഗ്യാലറിയിൽ ഉണ്ടാകുമെന്ന് ബൾഗേറിയൻ മാധ്യമത്തോട് അഭിമാനപൂർവ്വം പറയുകയും ചെയ്തു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial