Picsart 23 04 27 01 10 21 377

ബെംഗളൂരുവിന്റെ ഉദാന്ത ഇനി എഫ് സി ഗോവയിൽ

ബെംഗളൂരു എഫ്‌സിയുടെ 26 കാരനായ അറ്റാക്കിംഗ് താരം ഉദാന്ത സിംഗ് എഫ് സി ഗോവയിൽ കരാർ ഒപ്പുവെച്ചു. അടുത്ത സീസൺ മുതൽ താരം ഇനി ഗോവക്ക് വേണ്ടിയാകും കളിക്കുക. ഉദാന്ത അവസാന ഒമ്പത് സീസണുകളായി ബെംഗളൂരു എഫ്‌സിക്കൊപ്പമുണ്ടായിരുന്നു. ഈ സീസണിൽ ഐ എസ് എല്ലിലും സൂപ്പർ കപ്പിലും ഉദാന്ത കളിച്ചിരുന്നു. രണ്ട് അസിസ്റ്റുകൾ സംഭാവന നൽകി എങ്കിലും പകരക്കാരനായാണ് അദ്ദേഹത്തെ ബെംഗളൂരു കൂടുത ഉപയോഗിച്ചത്

2014ൽ ആയിരുന്നു ഉദാന്ത ബെംഗളൂരു എഫ്‌സിയിൽ ചേർന്നത്. ബെംഗളൂരുവിനായി 107 ഐ എസ് എൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ഉദാന്ത 11 ഗോളും 15 അസിസ്റ്റും ക്ലബിനായി സംഭവാന ചെയ്തിട്ടുണ്ട്. ദേശീയ ടീമിനായി 39 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 2018 ലെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഒരു ഗോളും നേടിയിട്ടുണ്ട്.

Exit mobile version