ബെംഗളൂരു എഫ് സി പ്രെസീസൺ ഇത്തവണയും സ്പെയിനിൽ

ബെംഗളൂരു എഫ് സിയുടെ പ്രെസീസൺ ടൂർ ഇത്തവണയും സ്പെയിനിലേക്കാകും. സീസണ് മുന്നോടുയായുള്ള ഒരുക്കത്തിനായി ജൂലൈ മധ്യത്തിൽ ബെംഗളൂരു എഫ് സി സ്പെയിനിലേക്ക് പോകും. അവിടെ സ്പാനിഷ് സെക്കൻഡ് ഡിവിഷനിലെയും മൂന്നാം ഡിവിഷനിലേയും ക്ലബുകളുമായി ബെംഗളൂരു എഫ് സി സൗഹൃദ മത്സരങ്ങളും കളിക്കും. കഴിഞ്ഞ വർഷവും സ്പെയിനിൽ ആയിരുന്നു ബെംഗളൂരുവിന്റെ പ്രീസീസൺ.

പുതിയ പരിശീലകനായ കാർലോസും സ്പെയിനിൽ നിന്ന് തന്നെയാണ് എന്നതും ബെംഗളൂരുവിനെ സ്പെയിനിൽ എത്തിക്കാൻ കാരണമാകുന്നു. ഓഗസ്റ്റിൽ എ എഫ് സി കപ്പ് ഇന്റർസോൺ സെമി ഫൈനലോടെയാകും ബെംഗളൂരുവിന്റെ സീസൺ ആരംഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial