ഞെട്ടിച്ച സൈനിങ്ങുമായി ബെംഗളൂരു എഫ് സി; ഗുർപ്രീത് സിംഗ് ഇനി വെസ്റ്റ് ബ്ലോക്കിൽ

- Advertisement -

ഐ എസ് എല്ലിൽ രണ്ടു ദിവസം മുമ്പ് വരെ ആരും പ്രതീക്ഷിക്കാത്ത പേര്, ഗുർപ്രീത് സിങ് സന്ധു, അതെ ഇന്ത്യയുടെ നമ്പർ വൺ ഗോൾ കീപ്പർ ഇനി ബെംഗളൂരു എഫ് സിയിൽ കളിക്കും. നോർവേ ഒന്നാം ഡിവിഷൻ ലീഗിൽ സ്റ്റാബെക്കിനു വേണ്ടി കളിച്ചിരുന്ന സന്ധു ഐ എസ് എല്ലിലേക്ക് വരാൻ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം മുതൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താരത്തെ സ്വന്തമാക്കാൻ ഏറ്റവും മുന്നിൽ ഉണ്ടായിരുന്ന ബെംഗളൂരു എഫ് സി തന്നെ താരത്തെ ടീമിലെത്തിക്കുക ആയിരുന്നു.

ഒന്നാം ഗോൾ കീപ്പറെ കണ്ടെത്താൻ കഴിയാതെ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സും പൂനെയും താരത്തിനു പിറകിൽ ഉണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും സന്ധു ബെംഗളൂരു എഫ് സി തന്നെ തിരഞ്ഞെടുക്കുക ആയിരുന്നു. അടുത്ത ആഴ്ച നടക്കുന്ന എ എഫ് സി കപ്പ് സ്ക്വാഡിൽ സന്ധുവിന്റെ പേര് ഇല്ലായെങ്കിലും സന്ധുവിന്റെ ബെംഗളൂരു അരങ്ങേറ്റം എ എഫ് സി കപ്പിൽ കൊറിയൻ ക്ലബിനെതിരെ തന്നെയാകും.

കഴിഞ്ഞ മൂന്ന് സീസണുകളിലായി നോർവേ ടോപ് ഡിവിഷൻ ക്ലബ് സ്റ്റാബെക്കിന് കളിച്ചിരുന്ന യൂറോപ്പ്യൻ ടോപ്പ് ഡിവിഷനിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. യൂറോപ്പ ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും കഴിഞ്ഞ വർഷം ഗുർപ്രീത് സ്വന്തമാക്കിയിരുന്നു. സ്റ്റാബെക്കിൽ മൂന്നു വർഷം നിന്നിട്ടും ആദ്യ ഇലവനിൽ അവസരം കിട്ടാത്തതാണ് ഗുർപ്രീതിന്റെ ഇന്ത്യയിലേക്കുള്ള മടക്കത്തിന് കാരണം. സ്റ്റാബെക്ക് പുതിയ ഗോൾകീപ്പർ ജോൺ അൽവ്ബാഗിനെ കഴിഞ്ഞ ദിവസം സൈൻ ചെയ്യുകയും ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement