കോപ്പയിൽ ബ്രസീലിനെ വിറപ്പിച്ച, യൂറോപ്പ ലീഗിൽ ഹാട്രിക്ക് നേടിയ മികു ഇനി ബെംഗളൂരുവിൽ

തങ്ങളുടെ ഏഴാം വിദേശ സൈനിങ്ങ് പൂർത്തിയാക്കി ബെംഗളൂരു എഫ് സി. വെനുസ്വേല ഫോർവേഡ് മികു ആണ് ബെംഗളൂരുവിലെത്തിയിരിക്കുന്നത്. ബെംഗളൂരു സൈൻ ചെയ്യുന്ന ആദ്യത്തെ ലാറ്റിനമേരിക്കൻ താരമാണ് മികു. ലാലിഗാ വമ്പന്മാരായ വലൻസിയ, സ്കോട്ട്‌ലൻഡ് ചാമ്പ്യൻസ് കെൽട്ടിക് എന്നീ ക്ലബുകളുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്.

സെഗുണ്ട ഡിവിഷനിലെ റയൽ വല്ലോർകയിൽ നിന്നാണ് ഇപ്പൊ താരം ഐ എസ് എല്ലിലേക്ക് എത്തുന്നത്. വലൻസിയ യൂത്ത് ടീമിലൂടെ വളർന്ന താരം ഗെറ്റാഫെയ്ക്കു വേണ്ടിയും ലാലിഗയിൽ ബൂട്ടു കെട്ടിയിട്ടുണ്ട്. ഇരു ടീമുകൾക്കു വേണ്ടിയും യൂറോപ്പാ ലീഗിൽ കളിച്ച പരിചയസമ്പത്തും മികുവിന്റെ നേട്ടമാണ്. സ്കോട്ടിഷ് ക്ലബായ കെൽട്ടിക്കിന് കളിക്കുമ്പോൾ ചാമ്പ്യൻസ് ലീഗിലും മികു ഇറങ്ങിയിട്ടുണ്ട്. 2012-13ൽ സ്കോട്ടിഷ് ലീഗും സ്കോട്ടിഷ് ലീഗ് കപ്പും കെൽട്ടിക്ക് നേടുമ്പോൾ മികുവും ടീമിൽ ഉണ്ടായിരുന്നു.

വെനുസ്വേല രാജ്യാന്തര ടീമിന്റെയും അവിഭാജ്യ ഘടകമായിരുന്നു മികു. 11 ഗോളുകൾ വെനുസ്വേലക്ക് വേണ്ടി മിക്കു നേടിയിട്ടുണ്ട്. ബ്രസീലിനെതിരെ ചിലിയിൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗോളടിച്ചിരുന്നു മികു. 2016ൽ റയോ വല്ലോർകയ്ക്ക് കളിക്കുമ്പോ ലാലിഗാ player of the month ആയിട്ടുമുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനാലാം ഏകദിനത്തില്‍ ശ്രീലങ്കയെ ലസിത് മലിംഗ് നയിക്കും
Next articleശ്രീലങ്കന്‍ സെലക്ടര്‍മാര്‍ ഇന്ത്യന്‍ പരമ്പരയ്ക്ക് ശേഷം സ്ഥാനമൊഴിയും