ബാഴ്സയിൽ ഗ്വാർഡിയോള പരിശീലിപ്പിച്ച താരത്തെ സ്വന്തമാക്കി ബെംഗളൂരു എഫ് സി

- Advertisement -

ബെംഗുളൂരു എഫ് സി തങ്ങളുടെ നിര ഐ എസ് എല്ലിനായി ശക്തമാക്കുകയാണ്. അവസാന വാരം ഓസ്ട്രേലിയൻ ഇന്റർനാഷണൽ എറിക് പാർതയെ എത്തിച്ച് ബെംഗളൂരു പുതുതായി ടീമിലേക്ക് എത്തിച്ചിരിക്കുന്നത് മുൻ ബാഴ്സലോണ റിസേർവ് താരം ദിമാസ് ദെൽഗാഡോയെ ആൺ. ക്ലബ് ഔദ്യോഗികമായി ദെൽഗാഡോയുടെ സൈനിംഗ് സ്ഥിതീകരിച്ചിട്ടുണ്ട്.

മിഡ്ഫീൽഡിൽ ബെംഗുളൂരുവിന് ദിമാസിന്റെ വരവ് പരിചയസമ്പത്തിനൊപ്പം കരുത്തുമാകും. 2006 മുതൽ ബാർസാ ബിയിൽ 62 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ദിമാസ്. സാക്ഷാൽ പെപ് ഗ്വാഡിയോള ബാർസാ ബിയുടെ പരിശീലകനായ കാലത്ത് ബാഴ്സാ ബി മിഡ്ഫീൽഡിന്റെ നെടുംതൂണായിരുന്നു ദിമാസ്. ബാഴ്സാ ബിക്കു വേണ്ടി 10 ഗോളുകളും ദിമാസ് നേടിയിട്ടുണ്ട്.

സ്പാനിഷ് ലീഗിൽ നുമാൻസിയയ്ക്കു വേണ്ടിയും ദിമാസ് ദെൽഗാഡോ ബൂട്ട് കെട്ടിയിട്ടുണ്ട്. 2008-09 സീസണിൽ നുമാൻസിയയ്ക്കു വേണ്ടി ലാ ലിഗയിൽ ഇരുപതോളം മത്സരങ്ങളിൽ കളിച്ചതിന്റെ പരിചയ സമ്പത്തും ഈ ബെംഗളൂരു എഫ് സി താരത്തിനുണ്ട്.

കരിയർ തുടക്കത്തിൽ സെൻട്രൽ മിഡ്ഫീൽഡിലും അറ്റാക്കിംഗ് മിഡ്ഫീൽഡിലും തിളങ്ങിയ താരം അവസാന ക്ലബുകളിൽ ഡിഫൻസീവ് മിഡ്ഫീൽഡറായാണ് ഇറങ്ങാറുള്ളത്. ഓസ്ട്രേലിയൻ ക്ലബ് വെസ്റ്റേൺ സിഡ്നി റോവേഴ്സിനു വേണ്ടിയാണ് അവസാന രണ്ടു വർഷവും എസ് സ്പാനിഷ് താരം കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement