Picsart 23 12 16 19 33 17 410

അവസാനം ബെംഗളൂരു എഫ് സിക്ക് വിജയം!!

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്ക് അവസാനം ഒരു വിജയം. ഇന്ന് ജംഷദ്പൂരിനെ നേരിട്ട ബംഗളൂരു എഫ് സി എതിരില്ലാത്ത ഒരു ഗോളിന് ആണ് വിജയിച്ചത്. കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു പെനാൽറ്റി ആണ് ബംഗളൂരുവിന് രക്ഷയായത്. ആദ്യ പകുതിയുടെ അവസാനം ലഭിച്ച പെനാൽറ്റി ഹാവി ഫെർണാണ്ടസ് ലക്ഷ്യത്തിലെത്തിച്ചു. ഈ ഗോൾ മതിയായിരുന്നു ബംഗളൂ വിജയം നേടാൻ.

വിജയമില്ലാത്ത ഏഴു മത്സരങ്ങൾക്ക് ശേഷമാണ് ബംഗളൂരു എഫ്സി ഒരു മത്സരം വിജയിക്കുന്നത്. ഈ സീസണിലെ ബംഗളൂരുവിന്റെ രണ്ടാം വിജയം മാത്രമാണ് ഇത്. ഈ വിജയത്തോടെ പത്തു പോയിന്റുമായി ബംഗളൂരു എഫ്സി 8ആം സ്ഥാനത്ത് എത്തി. ആറ് പോലുമായി ജംഷഡ്പൂർ പത്താം സ്ഥാനത്താണ്.

Exit mobile version