ബെംഗളൂരു എഫ് സിയുടെ യുവ മധ്യനിര താരത്തെ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കി

20220201 134006

ഐ ലീഗ് പുനരാരംഭിക്കും മുമ്പ് ടീം ശക്തമാക്കാൻ ശ്രമിക്കുന്ന രാജസ്ഥാൻ യുണൈറ്റഡ് പുതിയ സൈനിംഗ് പൂർത്തിയാക്കി. ബെംഗളൂരു എഫ് സിയുടെ യുവ മധ്യനിര താരം ബിസ്വ ഡാർജി ആണ് രാജസ്ഥാനിൽ എത്തിയത്. ലോൺ അടിസ്ഥാനത്തിൽ ആണ് താരത്തെ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കിയത്‌. ഈ സീസൺ അവസാനത്തോടെ താരം ബെംഗളൂരുവിലേക്ക് തന്നെ തിരികെ വരും‌. 22കാരനായ താരം 2017-18 സീസൺ മുതൽ ബെംഗളൂരു എഫ് സി റിസേർവ്സ് ടീമിനൊപ്പം ഉണ്ട്. മുമ്പ് എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിൽ ആയിരുന്നു.