
ഐ.എസ്.എല്ലും ഐ ലീഗും ഒന്നാവണമെന്ന് ബെംഗളൂരു എഫ്.സിയുടെ ഉടമസ്ഥന് പാർത്ഥ് ജിൻഡൽ. ട്വിറ്ററിലൂടെയാണ് ബെംഗളൂരു എഫ്.സിയുടെ മേധാവി ഈ അഭിപ്രായം രേഖ പെടുത്തിയത്. മുൻ ഐ ലീഗ് ചാമ്പ്യന്മാരാണ് ബെംഗളൂരു എഫ്.സി. കഴിഞ്ഞ വർഷം ഐ ലീഗ് കളിച്ച ബെംഗളൂരു എഫ്.സി ഈ വർഷം മുതലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായത്.
Wow what a game @AizawlFC and @eastbengalfc – can’t say that I don’t miss the @ILeagueOfficial after watching that – want a unified league ASAP
— Parth Jindal (@ParthJindal11) November 28, 2017
ഐ ലീഗും ഐ.എസ്.എല്ലും ഒന്നാക്കുന്നതിനെ പറ്റി ഒരുപാടു ചർച്ചകൾ നടന്നെങ്കിലും ഒന്നും ഫലവത്തായിരുന്നില്ല. ഐ ലീഗിൽ ഐസ്വാൾ എഫ്.സിയും ഈസ്റ്റ് ബംഗാൾ എഫ്.സിയും തമ്മിൽ നടന്ന ആവേശകരമായ മത്സരത്തിന് ശേഷമാണു ബെംഗളൂരു എഫ്.സി ഉടമസ്ഥന്റെ ഈ പ്രതികരണം. അവസാന മിനുട്ടിൽ നേടിയ ഗോളിൽ ഐസ്വാൾ എഫ്.സി ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ചിരുന്നു.
ഐ ലീഗിലെ ഇത് പോലുള്ള മത്സരങ്ങൾ തനിക്ക് നഷ്ടമാവുന്നു എന്നും ബെംഗളൂരു എഫ്.സി ഈസ്റ്റ് ബംഗാളുമായും മോഹൻ ബഗാനുമായും മത്സരം ഇല്ലാത്തത് തന്നെ നിരാശനാക്കുന്നുവെന്നും ദിവസങ്ങൾക്ക് മുൻപ് പാർത്ഥ് ജിൻഡൽ പറഞ്ഞിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial