Site icon Fanport

ബെംഗളൂരു നോർത്ത് ഈസ്റ്റ് പോരാട്ടം ആദ്യ പകുതിയിൽ ഗോൾ രഹിതം

നോർത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളൂരു എഫ്.സിയും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ. ഇരു ടീമുകളും അവസരങ്ങൾ സൃഷ്ട്ടിച്ച മത്സരത്തിൽ ഗോൾ വല കുലുക്കാൻ ഇരു ടീമുകൾക്കുമായില്ല.

ബെംഗളുരുവിന് വേണ്ടി അരങ്ങേറ്റം നടത്തിയ മലയാളി താരം ആഷിഖ് കുരുണിയനും സുനിൽ ഛേത്രിക്കും ഉദാന്ത സിങ്ങിനും ഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ സുനിൽ ഛേത്രിയുടെ ഷോട്ട് ഹീറിങ്‌സിന്റെ കൈയിൽ പന്ത് തട്ടിയെന്ന് പറഞ്ഞ് ബെംഗളൂരു പെനാൽറ്റിക്ക് വേണ്ടി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.

നോർത്ത് ഈസ്റ്റിനു വേണ്ടി മാർട്ടിൻ ചാവേസിനും ഗോൾ നേടാനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്‌ഷ്യം കാണാനായില്ല.

Exit mobile version