Site icon Fanport

ഏഴാം മത്സരത്തിലും വിജയം ഇല്ലാതെ ബെംഗളൂരു എഫ് സി

ബെംഗളൂരു എഫ് സിയുടെ മോശം ഫോം തുടരുന്നു. തുടർച്ചയായ ഏഴാം മത്സരത്തിലും അവർക്ക് വിജയം കാണാൻ ആയില്ല. ഇന്ന് ജംഷദ്പൂരിനെ നേരിട്ട ബെംഗളൂരു എഫ് സി ഗോൾരഹിത സമനിലയിൽ ആണ് വഴങ്ങിയത്. ഇന്ന് രണ്ട് ടീമുകൾക്കും മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ആയി. ജംഷദ്പൂർ കീപ്പർ രെഹ്നേഷും ബെംഗളൂരു എഫ് സി ഗോൾ കീപ്പർ ഗുർപ്രീതും ഇന്ന് മികച്ച പ്രകടനം നടത്തി. മത്സരത്തിന്റെ 84ആം മിനുട്ടിൽ ബെംഗളൂരു താരം അലൻ കോസ്റ്റയുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയതും കളി ഗോൾ രഹിതമായി അവസാനിക്കാൻ കാരണായി.

ഏഴു മത്സരങ്ങളിൽ നിന്ന് വെറും ആറു പോയിന്റ് മാത്രമായി ബെംഗളൂരു ലീഗിൽ പത്താം സ്ഥാനത്ത് നിൽക്കുകയാണ്‌. 12 പോയുന്റുള്ള ജംഷദ്പൂർ ലീഗിൽ രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version