വിജയ വഴിയിലേക്ക് തിരികെ എത്താൻ ആകുമെന്ന പ്രതീക്ഷയിൽ ബെംഗളൂരു

Img 20210202 105849

ഐ എസ് എല്ലിൽ ഇന്ന് ബെംഗളൂരു എഫ് സി വീണ്ടും ഇറങ്ങുകയാണ്. അവസാന എട്ടു മത്സരങ്ങളായി വിജയമില്ലാത്ത ടീമാണ് ബെംഗളൂരു എഫ് സി. ഇന്ന് ഈസ്റ്റ് ബംഗാളിനെ ആണ് ബെംഗളൂരു നേരിടുന്നത്. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഈസ്റ്റ് ബംഗാൾ ആയിരുന്നു വിജയിച്ചത്. അവസാന മത്സരത്തിൽ ഹൈദരബാദിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്ന ശേഷം സമനില വഴങ്ങിയത് ബെംഗളൂരു എഫ് സിയുടെ ആത്മവിശ്വാസത്തെ ബാധിച്ചു കാണും.

ബെംഗളൂരു എഫ് സി അവരുടെ ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സമയത്തിലൂടെ ആണ് കടന്നു പോകുന്നത്‌. നൗഷാദ് മൂസ പരിശീലകനായി എത്തിയ ശേഷം ഒരു മത്സരം പോലും അവർ ജയിച്ചിട്ടില്ല. സസ്പെൻഷൻ കാരണം എറിക് പാർത്താലുവും പരിക്ക് കാരണം ജുവാനനും ഇന്ന് ബെംഗളൂരു എഫ് സി നിരയിൽ ഉണ്ടാകില്ല. രാത്രി 7.30നാണ് മത്സരം. ഇരു ടീമുകൾക്കും പ്ലേ ഓഫ് പ്രതീക്ഷകൾ കാത്തു സൂക്ഷിക്കാൻ ഇന്ന് വിജയിക്കേണ്ടതുണ്ട്.

Previous articleഐ എസ് എൽ റഫറിയിങിൽ ഫിഫയ്ക്ക് പരാതി നൽകി മഞ്ഞപ്പട
Next articleവിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഒഡീഷ പരിശീലകൻ പുറത്ത്