കീൻ ലൂയിസ് ബെംഗളൂരു എഫ് സിയിൽ കരാർ പുതുക്കി

വിങ്ങർ കീൻ ലൂയിസ് ബെംഗളൂരു എഫ് സിയിൽ തുടരും. രണ്ട് വർഷത്തേക്കുള്ള പുതിയ കരാറിൽ കീൻ ലൂയിസ് ഒപ്പുവെച്ചതായി ബെംഗളൂരു എഫ് സി ഔദ്യോഗികമായി അറിയിച്ചു‌ കഴിഞ്ഞ സീസണിൽ പൂനെ സിറ്റിയിൽ നിന്നാണ് ലീൻ ലൂയിസ് ബെംഗളൂരു എഫ് സിയിൽ എത്തിയത്. 15ഓളം മത്സരങ്ങൾ ഈ കഴിഞ്ഞ ഐ എസ് എൽ സീസണിൽ കളിച്ചിരുന്നു.

പൂനെ സിറ്റിയിൽ കാര്യമായ അവസരം ലഭിക്കാതിരുന്നതിനാൽ ആണ് കീൻ ലൂയിസ് ക്ലബ് വിട്ട് ബെംഗളൂരുവിൽ എത്തിച്ചത്. ബെംഗളൂരു എഫ് സിയിൽ ആദ്യ ഇലവനിൽ സ്ഥിര സാന്നിദ്ധ്യം അല്ലായെങ്കിലും ടീമിലെ പ്രധാന ഭാഗനായി തന്നെ നിൽക്കാൻ കീൻ ലൂയിസിന് ആയി.

26കാരനായ വിങ്ങർ ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. രണ്ട് സീസൺ മുമ്പ് ഡെൽഹി ഡൈനാമോസിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തിയ താരമാണ് കീൻ ലൂയിസ്.