ബെംഗളൂരു എഫ് സിയുടെ പെട്ടിയിലെ രഹസ്യം പുറത്ത്

- Advertisement -

അവസാനം ബെംഗളൂരു എഫ് സിയുടെ നീല പെട്ടിയുടെ അകത്ത് എന്തെന്ന് വ്യക്തമായി. അവസാന മൂന്ന് ദിവസമായി ബെംഗളൂരു എഫ് സി സാമൂഹിക മാധ്യമങ്ങൾ വഴി ഒരു പെട്ടിയുടെ ചിത്രം പങ്കുവെച്ച് അതിനകത്ത് എന്താണ് എന്ന് പറയാതിരിക്കുകയായിരുന്നു. പലരും പല പ്രവചനകളും നടത്തിയെങ്കിലും ബെംഗളൂരു ആ രഹസ്യം പുറത്ത് വിടാതിരിക്കുകയായിരുന്നു. ആ പെട്ടിയിലെ രഹസ്യം ബെംഗളൂരു എഫ് സിയുടെ പുതിയ കിറ്റ് ആണെന്ന് ഇപ്പോൾ വ്യക്തമായി.

പ്യൂമ ഒരുക്കുന്ന ബെംഗളൂരു എഫ് സിയുടെ പുതിയ ഹോം ജേഴ്സിയാണ് രണ്ട് ദിവസമായി ബെംഗളൂരു ആരാധകരെ ആകാംക്ഷയിലാക്കിയ രഹസ്യം. നീലയും ചുവപ്പും നിറത്തിലുള്ള കിറ്റാണ് ഇത്തവണ ബെംഗളൂരു എഫ് സി ഒരുക്കുന്നത്. ക്യാപ്റ്റൻ സുനിൽ ഛേത്രി, യുവതാരം ഉദാന്ത സിംഗ് തുടങ്ങിയവർ പുതിയ ജേഴ്സിയിൽ ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് പെട്ടി തുറക്കാതെ തന്നെ രഹസ്യം പരസ്യമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement