“താങ്ക്യു ചേട്ടാ”; വിനീതിന് യാത്രാ മംഗളം നേർന്ന് ബെംഗളൂരു എഫ്‌സി

- Advertisement -

കഴിഞ്ഞ മൂന്ന് വർഷത്തോളം ടീമിന്റെ ഭാഗമായിരുന്ന സികെ വിനീതിന് ബെംഗളൂരു എഫ്സിയുടെ യാത്രാ മംഗളം. ബെംഗളൂരു എഫ്‌സി വിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സിൽ ചേർന്ന വിനീതിന് നന്ദി പറഞ്ഞു കൊണ്ട് ബെംഗളൂരു എഫ്സി. തങ്ങളുടെ ഒഫീഷ്യൽ പേജിലൂടെ #ThankYouChetta എന്ന ഹാഷ് ടാഗിലൂടെയാണ് ആദരപൂർവമായ യാത്ര മംഗളം നേർന്നത്.

ബെംഗളൂരു എഫ്സിയുടെ കൂടെയുള്ള വിനീതിന്റെ മികച്ച മുഹൂർത്തങ്ങൾ എടുത്തു പറഞ്ഞാണ് വിനീതിന് ആദരം അർപ്പിക്കുന്നത്. എഎഫ്‌സി കപ്പിന്റെ സെമിയിൽ നേടിയ നിർണായക ഗോളും, മുംബൈക്കെതിരെ വിനീത് നേടിയ ബെംഗളൂരു എഫ്സിയുടെ ചരിത്രത്തിലെ തന്നെ ഏക ഹാട്രിക്കും, ബരാബതിയിലെ ഇരട്ട ഗോളുകളും എടുത്തു പറഞ്ഞാണ് ബെംഗളൂരു എഫ്‌സി വിനീതിന് നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാവും എന്ന വാക്കുകളോടെയാണ് ബെംഗളൂരു പോസ്റ്റ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വിനീത് വൈകാരികമായി ബെംഗളുരുവിനോട് യാത്ര ചോദിച്ചു പോസ്റ്റ് ഇട്ടിരുന്നു.

2014ൽ പ്രയാഗ് യുണൈറ്റഡിൽ നിന്നുമാണ് സികെ വിനീത് ബെംഗളൂരു എഫ്സിയിൽ ചേരുന്നത്. തുടർന്നിങ്ങോട്ട് ബെംഗളൂരു എഫ്‌സിയിലെ പ്രധാന താരമായിരുന്നു ഈ മലയാളി കളിക്കാരൻ. ബെംഗളൂരു എഫ്‌സിയെ ചരിത്രത്തിൽ ആദ്യമായി എഎഫ്‌സി കപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടീമാക്കി മാറ്റുന്നതിൽ വിനീതിന്റെ പങ്ക് വളരെ വലുതായിരുന്നു. ഈ വര്ഷം ബെംഗളുരുവിന് മോഹൻ ബഗാനെ തോൽപ്പിച്ചു ഫെഡറേഷൻ കപ്പ് നേടി കൊടുത്തതും വിനീതിന്റെ ഇരട്ട ഗോളുകൾ ആയിരുന്നു. എന്തായാലും ബെംഗളുരുവിന്റെ നഷ്ടം നേട്ടമാവാൻ പോവുന്നത് മലയാളികളുടെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്സിനാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement