Site icon Fanport

തുടർച്ചയായ അഞ്ചാം മത്സരത്തിലും ക്ലീൻ ഷീറ്റുമായി ബെംഗളൂരു എഫ് സി, പഞ്ചാബിനെയും തോൽപ്പിച്ചു

ബെംഗളൂരു, ഒക്ടോബർ 18: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25ൽ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ 1-0ന്റെ ജയം നേടി ബെംഗളൂരു എഫ്‌സി, പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഈ ഫലത്തോടെ, ബ്ലൂസ് അവരുടെ ലീഡ് നാല് പോയിൻ്റ് ആഉഇ വർദ്ധിപ്പിച്ചു. ഒരു സീസണിൻ്റെ തുടക്കം മുതൽ ആദ്യ അഞ്ച് മത്സരങ്ങളിൽ (450 മിനിറ്റ്) ഒരു ഗോൾ പോലും വഴങ്ങാതെ ഒരു പുതിയ ISL റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. 2017-18 മുതൽ ജംഷഡ്പൂർ എഫ്‌സിയുടെ 389 മിനിറ്റിലെ മുൻ റെക്കോർഡ് ആണ് ബെംഗളൂരു മറികടന്നത്.

1000703619

43-ാം മിനിറ്റിൽ നവോറെം റോഷൻ സിങ്ങിൻ്റെ ഗോൾ മാച്ച് വിന്നറായി മാറി. രണ്ടാം പകുതിയിൽ ചിംഗ്‌ലെൻസാന സിംഗ് പുറത്തായതിന് ശേഷം 10 പേരായി ചുരുങ്ങിയിട്ടും, ബെംഗളുരു എഫ്‌സി ഉറച്ചുനിന്നു. കോച്ച് ജെറാർഡ് സരഗോസയുടെ കീഴിൽ തുടർച്ചയായ അഞ്ചാം ക്ലീൻ ഷീറ്റ് അവർ രേഖപ്പെടുത്തി.

വരാനിരിക്കുന്ന ഫിക്‌ചറുകൾ:
ഒക്‌ടോബർ 25ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സാണ് ബെംഗളൂരു എഫ്‌സിയുടെ അടുത്ത എതിരാളി.
ഒക്‌ടോബർ 31ന് സ്വന്തം തട്ടകത്തിൽ പഞ്ചാബ് എഫ്‌സി ചെന്നൈയിൻ എഫ്‌സിയെയും നേരിടും.

Exit mobile version