വീണ്ടും കേരളത്തെ ചീത്ത വിളിച്ച് ബെംഗളൂരു ആരാധകർ

ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ശത്രുത വർധിക്കുകയേ ചെയ്യുകയുള്ളൂ. മാസങ്ങളോളമായി വീര്യം കൂടി വരുന്ന ആരാധക പോരിലെ ഇന്നലെ വീണ്ടും ബെംഗളൂരു എഫ് സി ആരാധകർ എണ്ണ കോരി ഒഴിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന ബെംഗളൂരു എഫ് സിയുടെ ആദ്യ ഐ എസ് എൽ മത്സരത്തിനായി എത്തിയ ആരാധകരാണ് ഇന്നലെ കേരളത്തിനെ തെറി വിളിക്കുന്ന ചാന്റ്സുമായി നിറഞ്ഞാടിയത്.

Who the f*** is Kerala Blasters എന്ന ചാന്റ് പാടിയ ബെംഗളൂരു സംഘം Kerala ia full of sh** എന്ന ചാന്റും പാടി. കേരളത്തെ മാത്രമല്ല കൊൽക്കത്തയ്ക്കെതിരേയും ബെംഗളൂരു എഫ് സി ആരാധകർ മോശം പരാമർശങ്ങളുള്ള ചാന്റ്സു പാടി.

മാസങ്ങൾക്ക് മുമ്പ് സി കെ വിനീതിനേയും റിനോയേയും സ്റ്റാൻഡിൽ നിർത്തികൊണ്ട് സമാനമായ ചാന്റ്സുകൾ ബെംഗളൂരു ആരാധകർ പാടിയത് വിവാദമായിരുന്നു. ഇതിനൊക്കെ തെറികൊണ്ടല്ല മറിച്ച് ആരാധക ശക്തി ഗ്യാലറിയിൽ കാണിച്ച് മറുപടി പറയുമെന്നാണ് മഞ്ഞപ്പട പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ട് ശ്രീലങ്ക
Next articleജേസണ്‍ ഗില്ലെസ്പി സസ്സെക്സ് ഹെഡ് കോച്ച്