ഫൈനൽ ഉറപ്പിക്കാൻ ബെംഗളൂരു സ്വന്തം ഗ്രൗണ്ടിൽ പൂനെക്കെതിരെ

- Advertisement -

ഐ എസ് എൽ സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ബെംഗളൂരു എഫ് സി പൂനെ സിറ്റി എഫ് സിയെ നേരിടും. ബെംഗളൂരു എഫ് സിയുടെ സ്വന്തം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. നേരത്തെ ഇരു ടീമുകളും പൂനെയിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിലാവസാനിച്ചിരുന്നു. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.

ഇത്തവണ എവേ ഗോൾ രീതി ഐ എസ് എല്ലിൽ പരീക്ഷിക്കുന്നത് കൊണ്ട് തന്നെ സെമി ഫൈനൽ മത്സരം ആവേശകരമാവും എന്നാണ് കരുതപ്പെടുന്നത്. ആദ്യ പകുതിയിൽ എവേ ഗോൾ വഴങ്ങാതിരുന്ന പൂനെക്ക് ഇന്ന് ഗോളടിച്ചുകൊണ്ടുള്ള ഒരു സമനില പോലും ഫൈനൽ പ്രവേശനം സാധ്യമാക്കും.

സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം മുതലാക്കി ജയം പിടിച്ചെടുക്കാനാവും ബെംഗളുരുവിന്റെ  ശ്രമം. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയ ആക്രമണ നിര സ്വന്തം കാണികൾക്ക് മുൻപിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ബെംഗളൂരു കോച്ച് റോക്കയുടെ പ്രതീക്ഷ.

നേരത്തെ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചതോടെ പൂനെ കോച്ച് പോപ്പോവിച്ചിന് ഇന്നത്തെ മത്സരത്തിനുണ്ടാവും. റഫറിമാർക്കെതിരെ മോശം പരാമർശം നടത്തിയതിനു ആയിരുന്നു പോപ്പോവിച്ച് വിലക്ക് നേരിടേണ്ടി വന്നത്. നേരത്തെ ഇരുവരും ബെംഗളൂരുവിൽ ഏറ്റുമുട്ടിയപ്പോൾ 1-1ന് മത്സരം സമനിലയിലായിരുന്നു. ഇത് പൂനെ സിറ്റിക്ക് ഫൈനൽ പ്രതീക്ഷകൾ നൽകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement