സമ്പൂർണ്ണ പരാജയവുമായി ബെംഗളൂരു എഫ് സി സ്പെയിനിൽ നിന്ന് മടങ്ങുന്നു

- Advertisement -

പ്രീ സീസൺ മത്സരങ്ങൾക്കായി സ്പെയിനിലേക്ക് യാത്ര തിരിച്ച ബെംഗളൂരു എഫ് സി കളിച്ച മൂന്നു മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിക്കൊണ്ട് പ്രീ സീസൺ അവസാനിപ്പിച്ചു. ഇന്നലെ നടന്ന അവസാന പ്രീ സീസൺ മത്സരത്തിൽ യു എ ഇ ക്ലബായ ബനിയാസിനോടാണ് ബെംഗളൂരു തോറ്റത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആയിരുന്നു പരാജയം.

മൂന്ന് പ്രീ സീസൺ മത്സരങ്ങളിൽ നിന്നായി വെറും രണ്ടു ഗോളു മാത്രമേ ബെംഗളൂരു എഫ് സിക്ക് കണ്ടെത്താൻ കഴിഞ്ഞുള്ളൂ. രണ്ടും സുനിൽ ഛേത്രിയുടെ ബൂട്ടിൽ നിന്നായിരുന്നു പിറന്നത്. പ്രീസണിൽ പരാജയങ്ങളാണെങ്കിലും സ്പെയിൻ യാത്ര ബെംഗളൂരുവിന് ഗുണം ചെയ്യുമെന്നാണ് കോച്ച് ആൽബർട്ട് റോക്ക വിശ്വസിക്കുന്നത്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനൽ മത്സരമാണ് ബെംഗളൂരുവിന് ഇനിയുള്ള മത്സരം.

എ എഫ് സി കപ്പിനായുള്ള 25 അംഗ സ്ക്വാഡും ബെംഗളൂരു എഫ് സി പ്രഖ്യാപിച്ചു. വിദേശി താരം ജോൺ ജോൺസൺ ഇല്ലാതെയാകും ഓഗസ്റ്റ് 23ന് ‘ഏപ്രിൽ 25’ എന്ന കൊറിയൻ ക്ലബിനെതിരെ ബെംഗളൂരു ഇറങ്ങുക.

FULL SQUAD

Goalkeepers: Lalthuammawia Ralte, Abhra Mondal, Calvin Abhishek.

Defenders: Rahul Bheke, Subhasish Bose, Zohmingliana Ralte, Collin Abranches, Joyner Lourenco, Juanan Gonzalez, Nishu Kumar, Prashanth Kalinga.

Midfielders: Erik Paartalu, Dimas Delgado, Toni Dovale, Boithang Haokip, Lenny Rodrigues, Alwyn George, Harmanjot Khabra, Malsawmzuala, Robinson Singh.

Strikers: Sunil Chhetri, Udanta Singh, Daniel Lalhlimpuia, Thongkhosiem Haokip, Leon Augustine.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement