Picsart 23 03 03 23 05 45 409

“ബെംഗളൂരു ആണ് ഈ സാഹചര്യത്തിൽ എങ്കിൽ ബ്ലാസ്റ്റേഴ്സിനെ പോലെ ഇറങ്ങി പോകില്ലായിരുന്നു, പൊരുതിയേനെ” – ബെംഗളൂരു കോച്ച്

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളം ഇറങ്ങിപ്പോഴത് ദയനീയ കാര്യമാണ് എന്ന് ബെംഗളൂരു എഫ് സി പരിശീലകൻ. താൻ നാലു ദശകങ്ങൾക്ക് മേലെ ആയി ഫുട്ബോൾ മേഘലയിൽ ഉണ്ട്. ഇതുപോലെ ഒരു സംഭവം താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് ബെംഗളൂരു കോച്ച് ഗ്രേസൺ പറഞ്ഞു. ഇതു പോലെ ജയിക്കാൻ അല്ല ഞങ്ങൾ ആഗ്രഹിച്ചത്. പക്ഷെ ഇത് ഞങ്ങളുടെ തെറ്റല്ല. സെമി ഫൈനലിൽ എത്തിയതിൽ സന്തോഷിക്കുന്നു. അദ്ദേഹം പറഞ്ഞു.

വിജയം അംഗീകരിക്കുന്നു എങ്കിലും ഇത്രയും വിവാദങ്ങൾ ശരിയല്ല എന്ന് കോച്ച് പറഞ്ഞു. താൻ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാനോട് കളം വിടരുത് എന്ന് ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് കളം വിടാതെ ബാക്കിയുള്ള സമയം ജയിക്കാനായി പൊരുതാമായിരുന്നു. ഗ്രേസൺ പറഞ്ഞു. തന്റെ ടീമായ ബെംഗളൂരു എഫ് സിയാണ് ഇത്തരമൊരു പ്രശ്നത്തിൽ പെട്ടത് എങ്കിൽ ഞാൻ ടീമിനെ കൂട്ടി ഇറങ്ങി പോകില്ലായിരുന്നു എന്നും പൊരുതിയേനെ എന്നും അദ്ദേഹം മത്സര ശേഷം പറഞ്ഞു.

ഇന്ന് ഛേത്രി നേടിയ വിവാദ ഗോളിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് കളം വിട്ടിരുന്നു. ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു.

Exit mobile version