ബെംഗളൂരു എഫ് സിയുടെ പുതിയ തകർപ്പൻ എവേ ജേഴ്സി എത്തി

പുതിയ സീസണായുള്ള എവേ ജേഴ്സി ബെംഗളൂരു എഫ് സി പുറത്തിറക്കി. പ്യൂമ ഒരുക്കുന്ന ബെംഗളൂരു എഫ് സിയുടെ പുതിയ ജേഴ്സി ഇന്നലെ ആണ് പുറത്തിറങ്ങിയത്. വെള്ള ജേഴ്സിയിൽ നീല വരകൾ ഉള്ള മനോഹര ഡിസൈനിലാണ് ജേഴ്സി ഉള്ളത്. ജേഴ്സി ബെംഗളൂരു എഫ് സിയുടെ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. 1999 രൂപയാണ് ജേഴ്സിക്ക് വില. നേരത്തെ ഹോം ജേഴ്സിയും ബെംഗളൂരു എഫ് സി പുറത്തിറക്കിയിരുന്നു. പ്രീസീസൺ മത്സരങ്ങളിൽ ബെംഗളൂരു എഫ് സി ഈ ജേഴ്സികൾ അണിയും.

20211021 123245

Exit mobile version