ഓസ്ട്രേലിയൻ ഇന്റർനാഷണൽ താരം എറിക് ബെംഗളൂരു എഫ് സിയിൽ

- Advertisement -

ബെംഗളൂരുവിന് ഓസ്ട്രേലിയയിൽ നിന്ന് പുതിയ വിദേശി കളിക്കാരൻ. മുൻ ഓസ്ട്രേലിയൻ ഇന്റർനാഷണലായ എറിക് പാർതാലുവിനെയാണ് ബെംഗളൂരു എഫ് സി സ്വന്തമാക്കിയത്. ഡിഫൻസീവ് മിഡ്ഫീൽഡിൽ കഴിവു തെളിയിച്ച താരമാണ് എറിക് പാർത. കാമറൂൺ വാട്സണു പകരക്കാരനായാണ് എറികിനെ ബെംഗളൂരു എഫ് സി പരിഗണിച്ചത്.

രണ്ടു തവണ ഓസ്ട്രേലിയയ്ക്കു വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട് ഈ താരം. സ്കോട്ടിഷ് ലീഗിൽ ഗ്രെറ്റ്നയ്ക്കു വേണ്ടിയും എ ലീഗിൽ ബ്രിസ്ബനു വേണ്ടിയും എറിക് ബൂട്ടു കെട്ടിയിട്ടുണ്ട്. അവസാന വർഷം ഖത്തർ ലീഗിലായിരുന്നു എറിക് കളിച്ചത്.

 

ബ്രിസ്ബനു കൂടെ രണ്ടു തവണ എ ലീഗ് ചാമ്പ്യനും ഗ്രെറ്റ്നയുടെ കൂടെ സ്കോട്ടിഷ് ഫസ്റ്റ് ഡിവിഷനും നേടിയിട്ടുണ്ട്. ബെംഗളൂരുവിനു വേണ്ടി കളിക്കാനും ആരാധകരെ അറിയാനും കാത്തിരിക്കുകയാണെന്ന് എറിക് ട്വിട്ടറിൽ പറഞ്ഞു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement