ഉജ്ജ്വല വിജയത്തോടെ ബെംഗളൂരുവിന് ഐ എസ് എൽ അരങ്ങേറ്റം

- Advertisement -

നീലപ്പടയുടെ ഐ എസ് എൽ അരങ്ങേറ്റം ഗംഭീരമായി. കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. സുനിൽ ഛേത്രിയും എഡു ഗാർസിയയുമാണ് ബെംഗളൂരുവിന് വേണ്ടി ഗോൾ നേടിയത്.

തികച്ചും ബെംഗളൂരുവിന്റെ ആധിപത്യമാണ് ഇന്ന് കണ്ടത്. പൊസഷനിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒരുപാട് മുന്നിട്ടു നിന്ന ബെംഗളൂരു രണ്ട് ഗോളുകളും കണ്ടെത്തിയത് രണ്ടാം പകുതിയിൽ ആയിരുന്നു. 67ആം മിനുട്ടിലായിരുന്നു എഡു ഗാർസിയയുടെ ഗോൾ.

കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി ഉണ്ടായിരുന്നപ്പോൾ മുംബൈ ഗോൾ കീപ്പർ അമ്രീന്ദർ സിംഗിനു പറ്റിയ പിഴവ് മുതലാക്കി ആയിരുന്നു ഛേത്രിയുടെ ഗോൾ. ഒഴിഞ്ഞ ഗോൾ പോസ്റ്റിലേക്ക് ഗോളടിച്ചു കയറ്റിയ ഛേത്രി ബെംഗളൂരുവിന്റെ വിജയം പൂർത്തി ആക്കുക ആയിരുന്നു.

ഇനി ബുധനാഴ്ച മാത്രമെ ഐ എസ് എല്ലിൽ മത്സരമുള്ളൂ. ബുധനാഴ്ച പൂനെയിൽ നടക്കുന്ന മത്സരത്തിൽ പൂനെ സിറ്റി ഡെൽഹി ഡൈനാമോസിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement