Site icon Fanport

ജുവൻഡെ ആദ്യ ഇലവനിൽ, ഫകുണ്ടോ ഇല്ല, ബെംഗളൂരുവിനെതിരെ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ്

ഐ എസ് എല്ലിലെ പന്ത്രണ്ടാം മത്സരത്തിൽ ബെംഗളൂരു എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് തോറ്റ ടീമിൽ വലിയ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. പുതിയ സൈനിങ് ജുവൻഡെ ആദ്യമായി ആദ്യ ഇലവനിൽ എത്തി. എന്നാൽ പരിക്കേറ്റ ജെസ്സൽ, ഫകുണ്ടോ എന്നിവർ ടീമിൽ ഇല്ല.

കോസ്റ്റ- സന്ദീപ് കൂട്ടുകെട്ട് തന്നെ ആണ് ഇന്ന് സെന്റർ ബാക്കിൽ ഇറങ്ങുന്നത്. ധനചന്ദ്റ്റ മീറ്റയും രാഹുലും ആകും ചേർന്നാകും വിങ്ബാക്ക് പൊസിഷനുകളിൽ ഇന്ന് ഇറങ്ങുക. വിസെന്റെ ആണ് മധ്യനിര നയിക്കുന്നത്. ജീക്സൺ, സഹൽ എന്നിവരും മധ്യനിരയിൽ ഉണ്ട്. മറെയും ഹൂപ്പറും ആണ് അറ്റാക്കിൽ ഇറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, രാഹുൽ, സന്ദീപ്, ഹക്കു, ധനചന്ദ്രെ, ജുവാൻഡെ, വിസെന്റെ, ജീക്സൺ, സഹൽ, മറെ, ഹൂപ്പർ

Exit mobile version