ബ്ലാസ്റ്റേഴ്സിന്റെ നഷ്ടം, ബെൽഫോർട്ടിനെ റാഞ്ചി കോപ്പൽ ആശാൻ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കഴിഞ്ഞ സീസണിൽ അത്ഭുതങ്ങൾ കാണിച്ച ഹെയ്തി ഇന്റർനാഷണൽ കെവർവൻസ് ബെൽഫോർട്ട് ഇനി ടാറ്റാ ജംഷദ്പൂരിൽ കളിക്കും. ബെൽഫോർട്ടുമായുള്ള ജംഷദ്പൂരിന്റെ ചർച്ചകളിൽ താരം ജംഷദ്പൂരിലേക്ക് എത്താൻ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.

സ്റ്റീവ് കോപ്പലിന്റെ സാന്നിദ്ധ്യമാണ് ബെൽഫോർട്ടിനെ ജംഷദ്പൂരിലേക്ക് എത്തിച്ചത്. കഴിഞ്ഞ വർഷം കോപ്പലിന്റെ കീഴിൽ മികച്ച പ്രകടനങ്ങൾ ബെൽഫോർട്ട് നടത്തിയിരുന്നു. അസർബൈജാൻ ഒന്നാം ഡിവിഷൻ ക്ലബായ സീറ എഫ് സിയിൽ നിന്നാണ് ബെൽഫോർട്ട് ഇപ്പോൾ ടാറ്റയിലേക്ക് വരുന്നത്.

25കാരനായ ഈ ഹെയ്തി താരം കേരളത്തിനു വേണ്ടി കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്നായി നിർണായകമായ മൂന്നു ഗോളുകൾ നേടിയിരുന്നു. ബെൽഫോർട്ടിന്റെ ഗോളടിച്ചാലുള്ള ആഹ്ലാദങ്ങളും ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ശ്രദ്ധേയമായിരുന്നു. ബെൽഫോർട്ടിനെ കൂടാതെ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ മെഹ്താബ് ഹുസൈനും ഫറൂക് ചൗധരിയും ടാറ്റയിൽ നേരത്തെ എത്തിയിരുന്നു.

ഇഷ്ഫാഖ് അഹമ്മദും ടാറ്റയുടെ ഭാഗമായുണ്ട്. കേരളത്തിന്റെ ഡിഫൻസിൽ ഉണ്ടായിരുന്ന ഹെങ്ബർട്ടും ടാറ്റയിൽ എത്തും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement