പുതിയ ക്ലബിൽ ബെൽഫോർട്ടിന് ഗംഭീര തുടക്കം, ആദ്യ കളിയിൽ ഇരട്ട ഗോളുകൾ

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ബെൽഫോർട്ടിന് അങ്ങ് അസർബൈജാനിൽ ഗംഭീര തുടക്കം. തന്റെ പുതിയ ക്ലബായ സിറ എഫ് സിക്കു വേണ്ടി ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോളുമായാണ് ഈ ഹെയ്തി സ്ട്രൈക്കർ വരവറിയിച്ചത്.

രണ്ട് ദിവസം മുമ്പാണ് തന്റെ പുതിയ ക്ലബിലേക്കുള്ള കൂടുമാറ്റം ബെൽഫോർട്ട് ആരാധകരെ അറിയിച്ചത്. ബെൽഫോർട്ടിന്റെ അസാന്നിദ്ധ്യം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് വിഷമം ഉണ്ടാക്കുമെങ്കിലും പുതിയ ക്ലബിലെ ബെൽഫോർട്ടിന്റെ പ്രകടനത്തിൽ ആരാധകർ ഹാപ്പിയാണ്. ആരാധകർക്കറിയേണ്ടത് ഗോളടിച്ചപ്പോയുള്ള ബെൽഫോർട്ട് സ്പെഷ്യൽ ആഹ്ലാദ പ്രകടനം അങ്ങ് അസർബൈജാനിലും ഉണ്ടായിരുന്നോ എനു മാത്രമാണ്. മുൻ ഡെൽഹി ഡൈനാമോസ് താരം റിച്ചാഡ് ഗാഡ്സെയും ബെൽഫോർട്ടിനൊപ്പം സിറ എഫ് സിയിലുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകരുത്തോടെ ഇന്ത്യ, അപ്രവചനീയം പാക്കിസ്ഥാന്‍
Next articleഏഴടിച്ച് ഇംഗ്ലണ്ട്, സ്കോട്‍ലാന്‍ഡിനെ കീഴ്പ്പെടുത്തി നെതര്‍ലാന്‍ഡ്സ്