Site icon Fanport

ബിജോയ് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ഉടൻ പരിശീലനം ആരംഭിക്കും

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ സെന്റർ ബാക്ക് ബിജോയ് ഉടൻ ടീമിനൊപ്പം പരിശീലനം ആരംഭിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ബിജോയ് പരിക്ക് കാരണം ഈ സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടില്ല. താരം പരിക്ക് മാറാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് കളത്തിലേക്ക് തിരികെ എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും തനിച്ചാണ് പരിശീലനം നടത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് 23 01 02 23 16 53 166

രണ്ട് ദിവസം കൊണ്ട് ബിജോ ടീമിനൊരുമിച്ച് പരിശീലനം നടത്താൻ തുടങ്ങും എന്ന് ഇവാൻ പറഞ്ഞു. താമസിയാതെ ബിജോയ് മാച്ച് സ്ക്വാഡിലേക്കും എത്തും എന്ന് കോച്ച് സൂചന നൽകി. ബിജോയ് ഒഴികെ ബാക്കി എല്ലാ താരങ്ങളും പൂർണ്ണ ഫിറ്റ്നസിൽ ആണെന്നും കോച്ച് പറഞ്ഞു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 5 മത്സരങ്ങൾ ബിജോയ് കളിച്ചിരുന്നു.

Exit mobile version