മുൻ ബാഴ്സലോണ സ്റ്റാർ എഫ് സി ഗോവയിൽ

- Advertisement -

മുൻ ബാഴ്സലോണ ബി താരമായിരുന്നു എഡ്വാർഡോ ബേദിയ എഫ് സി ഗോവയിൽ. എഡു ബേഡിയ എന്നറിയപ്പെടുന്ന താരം ബാഴ്സലോണ ബി മധ്യനിരയിൽ നാൽപ്പതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഏഴു ഗോളുകളും ബാഴ്സലോണ ബിക്കു വേണ്ടി എഡു നേടിയിട്ടുണ്ട്. സ്പാനിഷ് സ്വദേശിയാണ്.

ലാലിഗയിലും ലാലിഗ രണ്ടാം ഡിവിഷനിലുമായി 150ൽ അധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട് 27കാരനായ എഡു. ഹെർക്കുലസ്, സറഗോസ എന്നീ ക്ലബുകൾക്കു വേണ്ടിയും കളിച്ചുട്ടുണ്ട്. സ്പാനിഷ് നാഷണൽ ടീമിനെ അണ്ടർ 20, അണ്ടർ 21 എന്നീ ടീമുകൾക്കായി പ്രതിനിധീകരിച്ചുട്ടുണ്ട്.

എഫ് സി ഗോവയുടെ സീസണിലെ ഏഴാം വിദേശ സൈനിങ്ങാണ് എഡു. ഏഴിൽ അഞ്ചു താരങ്ങളും സ്പെയിനിൽ നിന്നു തന്നെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement