മുൻ ബാഴ്സലോണ അക്കാദമി താരം ഹൈദരാബാദ് എഫ് സി

പുതിയ സീസണായി ഒരുങ്ങുന്ന ഹൈദരബാദ് എഫ് സി ഒരു വൻ സൈനിംഗിന് ഒരുങ്ങുകയാണ്. മുൻ ബാഴ്സലോണ അക്കാദമി താരമായ ലുയിസ് സാസ്റ്റ്രെയെ ആണ് ഹൈദരാബാദ് സൈൻ ചെയ്യാൻ ഒരുങ്ങുന്നത്. ഡിഫൻസീഫ് മിഡ്ഫീൽഡറായ താരം ഇപ്പോഴത്തെ ഹൈദരാബാദ് പരിശീലകനായ റോകയ്ക്ക് ഒപ്പം മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. 34കാരനായ താരം ഇപ്പോൾ സൈപ്രസ് ക്ലബായ ലാർനകയിൽ ആണ് കളിക്കുന്നത്.

1998ൽ ബാഴ്സലോണ അക്കാദമിയിൽ എത്തിയ ലൂയിസ് അവിടെ പത്ത് വർഷത്തോളം ഉണ്ടായിരുന്നു. ബാഴ്സലോണ സീനിയ ടീമിന് കളിക്കാൻ ആയില്ല എങ്കിലും ബാഴ്സലോണയുടെ ബി ടീമിനായി ഒരുപാട് മത്സരങ്ങൾ കളിച്ചു. സരഗോസ, വല്ലഡോയിഡ്, ലെഗനെസ് തുടങ്ങിയ ലാലിഗ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. മുമ്പ് സ്പാനിഷ് അണ്ടർ 19 ടീമിനായും കളിച്ചിരുന്നു.