ബൽവന്ത് സിംഗിൻ്റെ ഈസ്റ്റ് ബംഗാൾ നീക്കം ഔദ്യോഗികമായി

ഈസ്റ്റ് ബംഗാളിന്റെ വലിയ ട്രാൻസ്ഫറിനു ഔദ്യോഗിക സ്ഥിരീകരണം. എ ടി കെ കൊൽക്കത്തയുടെ സ്ട്രൈക്കർ ബൽവന്ത് സിങിന്റെ സൈനിംഗ് ഈസ്റ്റ് ബംഗാൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സീസണിൽ എ ടി കെയിൽ അധികം അവസരം ലഭിക്കാതിരുന്ന ബല്വന്തിനെ രണ്ടു വർഷത്തെ കരാറിലാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയത്.

ഈ സീസണിൽ ആകെ എട്ടു മത്സരങ്ങൾ മാത്രമെ ഇന്ത്യൻ സ്ട്രൈക്കർക്ക് കളിക്കാൻ ആയിട്ടുള്ളൂ. 33കാരനായ താരം അവസാന രണ്ടു സീസണിലും എ ടി കെ കൊൽക്കത്തയ്ക്ക് ഒപ്പം തന്നെ ആയിരുന്നു കളിച്ചത്. ഐ എസ് എല്ലിൽ ഇതുവരെ 59 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മുമ്പ് ഐ എസ് എല്ലിൽ ചെന്നൈയിൻ, മുംബൈ സിറ്റി എന്നീ ക്ലബുകളുടെയും ഭാഗമായിരുന്നു. ഐ ലീഗിൽ മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ് എന്നിവർക്കും കളിച്ചിട്ടുണ്ട്.

Previous article2019 ലോകകപ്പിന് ശേഷം ധോണി വിരമിക്കണമായിരുന്നെന്ന് ഷൊഹൈബ് അക്തർ
Next articleഇന്ത്യയ്ക്കെതിരെയുള്ള തോല്‍വി ഉണര്‍ത്ത് പാട്ടായി