Site icon Fanport

മോഹൻ ബഗാൻ ചെന്നൈയിനെ വീഴ്ത്തി, ഒന്നാം സ്ഥാന പ്രതീക്ഷ നിലനിർത്തി

ഐ സ് എല്ലിൽ എ ടി കെ മോഹൻ ബഗാന് ഒരു വിജയം കൂടെ. ഇന്ന് ചെന്നൈയിനെ നേരിട്ട മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിയുടെ അവസാനം റോയ് കൃഷ്ണ ആണ് മോഹൻ ബഗാനായി ഗോൾ നേടിയത്. കൗകോ നൽകിയ ഡിഫൻസ് കട്ടിങ് പാസ് സ്വീകരിച്ച് മുന്നേറിയ റോയ് കൃഷ്ണ മനോഹരമായി പന്ത് വലയിലെത്തിച്ചു. മോഹൻ ബഗാന് വിജയം ഉറപ്പിക്കാൻ ഈ ഗോൾ മതിയായി.

ഈ വിജയത്തോടെ മോഹൻ ബഗാൻ 19 മത്സരങ്ങളിൽ നിന്ന് 37 പോയിന്റിൽ എത്തി. രണ്ടാം സ്ഥാനത്താണ് ബഗാൻ ഉള്ളത്. 18 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി ജംഷദ്പൂർ ആണ് ലീഗിൽ ഒന്നാമത് ഉള്ളത്. ലീഗിലെ അവസാന മത്സരത്തിൽ മോഹൻ ബഗാൻ ജംഷദ്പൂരിനെ ആണ് നേരിടേണ്ടത്.

Exit mobile version