“മോഹൻ ബഗാനെ ചാമ്പ്യന്മാരാക്കിയ തന്ത്രം കേരള ബ്ലാസ്റ്റേഴ്സിലും ഫലിക്കും”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിനെ ഉയർത്തി കൊണ്ടുവരാൻ തനിക്ക് ആകും എന്ന് പുതിയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. കേരള ബ്ലാസ്റ്റേഴ്സ് അവസാന സീസണുകളിൽ ഏഴാം സ്ഥാനത്തും ഒമ്പതാം സ്ഥാനത്തുമായിരുന്നു ഫിനിഷ് ചെയ്തത് എന്ന് തനിക്ക് അറിയാം. പക്ഷേ പുതിയ സീസണിൽ ആ പിഴവുകൾ മറികടക്കാൻ ആകും എന്ന് കിബൂ വികൂന പറഞ്ഞു.

താൻ മോഹൻ ബഗാനിൽ വരുമ്പോൾ അതിനു മുമ്പുള്ള സീസണിൽ ബഗാൻ ആറാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. തീർത്തും പുതിയ ഒരു ടീമിനെ ഒരുക്കിയാണ് താൻ മോഹൻ ബഗാനെ ചാമ്പ്യൻസ് ആക്കി മാറ്റിയത്. അതുപോലെ കേരള ബ്ലാസ്റ്റേഴ്സിനെയും ഒരു പുതിയ ടീമായി ഒരുക്കൽ ആണ് ലക്ഷ്യം എന്ന് വികൂന പറഞ്ഞു. താൻ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ മത്സരങ്ങളും കണ്ടിരുന്നു. ചില റിസേർവ്സ് മത്സരങ്ങളും കണ്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ് തനിക്ക് ബോധ്യമുണ്ട് എന്നും വികൂന പറഞ്ഞു.