Site icon Fanport

മോഹൻ ബഗാൻ റൈറ്റ് ബാക്ക് എഫ് സി ഗോവയിൽ

റൈറ്റ് ബാക്കായ അമേയ് റണവാദെ ഇനി എഫ് സി ഗോവയിൽ. 21കാരനായ റണവാദെയെ ഒരു വർഷത്തെ കരാറിലാണ് എഫ് സി ഗോവ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാന്റെ താരമായിരുന്നു റണവാദെ. താരം കഴിഞ്ഞ സീസണിൽ ബഗാനൊപ്പം കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം നേടിയിരുന്നു.

രണ്ട് സീസൺ മുമ്പ് റണവാദെ എഫ് സി ഗോവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്‌. അതുകൊണ്ട് തന്നെ താരത്തിന് ഇത് ഒരു തിരിച്ചുവരവാണ്. ഇന്ത്യയുടെ അണ്ടർ 20, അണ്ടർ 17 ടീമുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് റണവാദെ.

Exit mobile version