ഐ എസ് എല്ലിനായി ഒരുങ്ങുന്ന എ ടി കെ മോഹൻ ബഗാന്റെ പുതിയ ജേഴ്സി ക്ലബ് അവതരിപ്പിച്ചു. മോഹൻ ബഗാന്റെ ക്ലാസിക് നിറങ്ങളായ പച്ചയും മെറൂണും തന്നെയാണ് ജേഴ്സിയിൽ ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മോഹൻ ബഗാൻ ഐ ലീഗിൽ അറിഞ്ഞ ജേഴ്സിയിൽ നിന്ന് കാര്യമായ മാറ്റങ്ങൾ പുതിയ ജേഴ്സിയിൽ ഇല്ല. നേരത്തെ ഐ എസ് എല്ലിന്റെ പരസ്യങ്ങളിൽ ചുവപ്പും പച്ചയും നിറത്തിലായിരുന്നു എ ടി കെ മോഹൻ ബഗാന്റെ ജേഴ്സികൾ ഉണ്ടായിരുന്നത്.
എന്നാൽ ചുവപ്പ് അല്ല മെറൂൺ ആണ് ബഗാന്റെ നിറം എന്ന് പറഞ്ഞ് വലിയ പ്രതിഷേധം മോഹൻ ബഗാൻ ആരാധകർ ഉയർത്തിയിരുന്നു. ഇതാണ് ജേഴ്സി ഡിസൈൻ മാറാൻ കാരണം. ക്ലബിന്റെ ലോഗോയ്ക്ക് ഒപ്പം എ ടി കെയുടെ കിരീടങ്ങൾ സൂചിപ്പിക്കുന്ന മൂന്ന് നക്ഷത്രങ്ങളും പുതിയ ജേഴ്സിയിൽ ഇല്ല. പകരം ചാമ്പ്യൻസ് എന്ന് എഴുതുക മാത്രമെ ചെയ്തിട്ടുള്ളൂ. ഇത് രണ്ട് ക്ലബുകളുടെയും കഴിഞ്ഞ വർഷത്തെ കിരീടങ്ങളെ ആണ് സൂചിപ്പിക്കുന്നത് എന്ന് ക്ലബ് പറഞ്ഞു.
https://twitter.com/atkmohunbaganfc/status/1326774492950130688?s=19