Site icon Fanport

ആയുഷ് അധികാരിയെ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കും

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ യുവ മധ്യനിര താരം ആയുഷ് അധികാരിയെ വിൽക്കും. ഈ കഴിഞ്ഞ സീസണിൽ ആയുഷിന് കേരള ബ്ലാസ്റ്റേഴ്സിൽ കാര്യമായ അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ആകെ ഏഴ് ഐ എസ് എൽ മത്സരങ്ങളിൽ ആണ് ആയുഷ് ഇറങ്ങിയത്. അതും വെറും 132 മിനുട്ടുകൾ മാത്രം. ഇതിനു മുമ്പുള്ള സീസണിൽ ആയുഷ് 17 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിരുന്നു.

കേരള 23 04 21 01 24 38 741

ആയുഷ് 2019ൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. 2020ൽ ടീമിനായി സീനിയർ അരങ്ങേറ്റം നടത്തി. അതിനു മുമ്പ് ഒസോണിൽ ആയിരുന്നു. ഇന്ത്യൻ ആരോസിനായും ആയുഷ് കളിച്ചിട്ടുണ്ട്. 22കാരനായ താരത്തിന് ഇനിയും ബ്ലാസ്റ്റേഴ്സിൽ കരാർ ഉണ്ട്. ഐ എസ് എല്ലിലെ പല ക്ലബുകളും ആയുഷിനായി രംഗത്ത് വന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

Exit mobile version