എവേ ഗോൾ നിയമം ഇനി ഐ എസ് എല്ലിലും

ഐ എസ് എല്ലിൽ അങ്ങനെ ആദ്യമായി എവേഗോൾ നിയമം. ഇത്തവണത്തെ ഐ എസ് എൽ സെമി ഫൈനലുകളിലാണ് എവേ ഗോൾ സമ്പ്രദായം കൊണ്ടുവരുന്നത്. ആദ്യ മൂന്നു സീസണുകളിലും ഐ എസ് എൽ പ്ലേ ഓഫുകളിൽ എവേ ഗോൾ നിയമം വെച്ചിരുന്നില്ല. എവേ ഗോൾ നിയമ പ്രകാരം സെമി ഫൈനലിൽ രണ്ടു പാദങ്ങളിലെയും അഗ്രിഗേറ്റ് സ്കോർ ഇരുടീമുകളുടേയും തുല്യമായാൽ ആരാണ് കൂടുതൽ എവേ ഗോൾ അടിച്ചത് എന്നു നോക്കി ആ ടീമിനെ വിജയികളായി പ്രഖ്യാപിക്കലാണ്.

യൂറോപ്പിൽ എവേ ഗോൾ നിയമം നോക്കിയാ‌ണ് ഇരുപാദങ്ങളായി നടക്കുന്ന നോക്കൗട്ട് മത്സരങ്ങൾ നടത്താറ്. ഐ എസ് എൽ ഈ സീസണിലെ സെമി ഫൈനലിൽ ബെംഗളൂരു എഫ് സി പൂനെ സിറ്റിയേയും ചെന്നൈ സിറ്റി എഫ് സി ഗോവയെയുമാണ് നേരിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെർപ്പുളശ്ശേരിയിൽ സ്മാക്ക് മീഡിയ സബാന് സീസണിലെ നാലാം കിരീടം
Next articleആലത്തൂരിൽ ഫിഫ മഞ്ചേരിക്ക് ഫൈനലിൽ ഉഷാ എഫ് സി എതിരാളികൾ